ഈസി മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ചങ്ങനാശേരിയില്‍ പ്രവർത്തനം ആരംഭിച്ചു
1451707
Sunday, September 8, 2024 7:15 AM IST
ചങ്ങനാശേരി: വിദേശ വിദ്യാഭ്യാസത്തിനും തൊഴില്‍ സാധ്യതയ്ക്കും അവസരമൊരുക്കി ഈസി മൈഗ്രേഷന്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ തേടുന്നവര്‍ക്കും ഓസ്ട്രേലിയ, കാനഡ, യുകെ, അമേരിക്ക, ജര്‍മനി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പഠനത്തിനും താമസത്തിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് പരിചയസമ്പന്നരായ വിദഗ്ധരുടെ ടീം പ്രവര്‍ത്തിക്കുന്നു.
വിദേശ തൊഴില്‍ സാധ്യതകള്‍, കോളജ്. യൂണിവേഴ്സിറ്റി അഡ്മിഷന്, വിസ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാന്‍ ഏജന്‍സി മികച്ച സേവനം ഉറപ്പാക്കും. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ പരിശീലനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച വിദ്യാഭ്യാസം തേടുന്നവര്‍ക്കും കണ്‍സള്‍ട്ടന്‍സി പ്രോത്സാഹനം നല്‍കും.
ഈസി മൈഗ്രേഷന്റെ കേരളത്തിലെ ഓഫീസ് ചങ്ങനാശേരിയില്‍ പാറേല്‍ പള്ളിക്കു സമീപം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രം വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ സ്വപ്നം ഞങ്ങളുടെ ദൗത്യം ആപ്തവാക്യം അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും ഉറപ്പാക്കുകയാണ് ഈസി മൈഗ്രേഷന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു.