ലോക ഫിസിയോതെറാപ്പി ദിനാഘോഷം
1451862
Monday, September 9, 2024 5:34 AM IST
കോട്ടയം: കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ ഫിസിയോതെറാപ്പി ദിനാഘോഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം എസ്എച്ച്ഒ യു. ശ്രീജിത്ത് നിര്‍വഹിച്ചു.
എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന് നെടുംപുറം എസ്എച്ച്, ഫിസിയോതെറാപ്പി വിഭാഗം ചീഫ് എസ്. മനീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫിസിയോതെറാപ്പിസ്റ്റുമാരുടെ നേതൃത്വത്തില്‍ വ്യായാമ പരിശീലനവും ബോധവത്കരണവും നടത്തി.