പദയാത്ര നടത്തി
1451450
Sunday, September 8, 2024 2:33 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽനിന്നു മാതാവിന്റെ ഗ്രോട്ടോയിലേക്ക് ഇടവകയിലെ പെൺകുട്ടികൾ മാതാവിന്റെ രൂപസാദൃശ്യത്തിലുള്ള വേഷത്തിൽ പദയാത്ര നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പദയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ കത്തിച്ച മെഴുകുതിരികളുമായി പങ്കെടുത്തു. ഗ്രോട്ടോയിലെ സമാപന ശുശ്രൂഷയ്ക്ക് ശേഷം പായസവിതരണം നടത്തി.
തിരുക്കർമങ്ങൾക്ക് വികാരി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.