പഴ്സ് മോഷണം പോയി
1451681
Sunday, September 8, 2024 6:57 AM IST
പാമ്പാടി: പോലീസ് സ്റ്റേഷന് എതിർവശം പാർക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന പഴ്സ് മോഷണം പോയി. പുളിക്കൽകവല സ്വദേശി തടത്തിൽപറമ്പിൽ രതീഷിന്റെ പഴ്സ് ആണ് മോഷണം പോയത്. പഴ്സിൽ ഉണ്ടായിരുന്ന എടിഎം കാർഡ്, പാൻ കാർഡ്, ലൈസൻസ് കൂടാതെ 4,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് വഴിയരികിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്തെ പച്ചക്കറിക്കടയിൽ സാധനങ്ങൾ വാങ്ങി മടങ്ങിവന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് രതീഷ്.