വെച്ചൂർ പള്ളിയിൽ തിരുനാൾ ഇന്ന്
1451697
Sunday, September 8, 2024 7:11 AM IST
വെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ പിറവിത്തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ചു മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന. ഒൻപതിന് വിശുദ്ധ കുർബാന ഫാ. ജോസഫ് മാക്കോതക്കാട്ട്. 10ന് തിരുനാൾ കുർബാന ഫാ. അരുൺകൊച്ചേക്കാടൻ മുഖ്യകാർമികത്വം വഹിക്കും.
ഫാ. ജോസലെറ്റ് ആറ്റുചാലിൽ, ഫാ. ജയ്മോൻ തെക്കേകുമ്പളത്ത് എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന, മൂന്നിന് വിശുദ്ധ കുർബാന ഫാ. എബിഎടശേരി. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
രാത്രി 8.30ന് വിശുദ്ധ കുർബാന ഫാ. ജോർജ് തേലേക്കാട്ട്. ഇന്നലെ വൈകുന്നേരം 4.30ന് അംബികാ മാർക്കറ്റ് കപ്പേളയിൽ രൂപവെഞ്ചരിപ്പ് നടന്നു. തുടർന്ന് നടന്ന പ്രദക്ഷിണം നടന്നു. തുടർന്ന് നടന്ന വേസ്പരയ്ക്ക് ഫാ. ജോയി പ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. പ്രദീഷ് പാലമൂട്ടിൽ, ഫാ. ജിഫിൻ മാവേലി, ഫാ. വർഗീസ് തൊട്ടിയിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. നാളെ മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിന് വിശുദ്ധ കുർബാന, സിമിത്തേരി വെഞ്ചരിപ്പ്. 15ന് എട്ടാമിടം തിരുനാളോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.