മോഷണക്കേസ്: ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ
1451864
Monday, September 9, 2024 5:34 AM IST
ഏറ്റുമാനൂർ: മോഷണക്കേസിൽ ഇതരസംസ്ഥാനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മധുസൂദന പെരുമാൾ (55) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഹോം നഴ്സായി ജോലി ചെയ്തുവന്നിരുന്ന ഏറ്റുമാനൂർ പേരൂർ കവല ഭാഗത്തുള്ള വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു സ്വർണ മാലകളും സ്വർണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് കേസെടുത്തു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നു മോഷണം പോയ ഒരു സ്വർണമാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.