കാ​ഞ്ഞി​ര​ടു​ക്കം: ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ ജീ​വി​തം സ​മ​ർ​പ്പി​ച്ച് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ചെ​ർ​ക്ക​ള മാ​ർ​തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ൻ കെ.​ടി. ജോ​ഷി​മോ​ന് സ​ഹ​പാ​ഠി​ക​ളു​ടെ സ്നേ​ഹാ​ദ​രം.

ക​ല്യോ​ട്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1989-90 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് "ഓ​ർ​ച്ച​യും ചേ​ർ​ച്ച​യു​മാ​ണ്' അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ച​ത്. കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജോ​ൺ​സ​ൺ പി.​എം. കാ​ഞ്ഞി​ര​ടു​ക്കം അ​ധ്യ​ക്ഷ​നാ​യി. ടി.​കെ. നാ​രാ​യ​ണ​ൻ കോ​ടോം, എ.​പി. നാ​രാ​യ​ണ​ൻ, ബി​നോ​യി കു​ര്യ​ൻ ഉ​ദ​യ​പു​രം, ഉ​ഷാ​കു​മാ​രി, ശ​ശി​ധ​ര​ൻ എ​രു​മ​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി. ജോ​ഷി​മോ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.