എസ്എച്ച് ട്രോഫി : മുട്ടം ഷന്താള്‍സ് ജ്യോതിയും കെഇ മാന്നാനവും ജേതാക്കള്‍
1451708
Sunday, September 8, 2024 7:15 AM IST
ചങ്ങനാശേരി: എസ്എച്ച് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ ട്രോഫിക്കായുള്ള മത്സരത്തില്‍ മുട്ടം ഷന്താള്‍സ് ജ്യോതി സ്കൂള്‍ ജേതാക്കളായി. ബാസ്ക്കറ്റ്ബോള്‍ ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ കൊല്ലം ഓക്സ്ഫോര്‍ഡിനെ (63-60) സ്കോറിനു പരാജയപ്പെടുത്തിയാണ് മുട്ടം ഷന്താ ൾസ് ജ്യോതി ജേതാക്കളായത്.
ടൂര്‍ണമെന്റിലെ മികച്ച താരമായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷന്താൾസ് ജ്യോതിയിലെ നിധിന് മാനുവലിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മലിലെ നിവേദിത രാജിനെ തെരഞ്ഞെടുത്തു.
ബാസ്ക്കറ്റ്ബോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ ജേതാക്കളായി. ആതിഥേരായ എസ്എച്ച് കിളിമലയെയാണ് പരാജയപ്പെടുത്തിയത്. കിളിമല എസ്എച്ചിലെ ജക്സ അന്ന ജിജോ, കൊല്ലം ഓക്സ്ഫോര്‍ഡിലെ സച്ചു സന്തോഷ് എന്നിവരെ ഭാവി താരമായി തിരഞ്ഞെടുത്തു.
ബാസ്ക്കറ്റ്ബോള്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ എസ്എച്ച് കിളിമല ജേതാക്കളായി. എസ്എച്ച് കിളിമലയിലെ അലോഷി സുരേഷ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ലിയോ 13 ലെ റെക്സണ്‍ ആന്റണിയാണ് മികച്ച ഭാവി താരം.
ആണ്‍കുട്ടികളുടെ ഷട്ടില്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ കോട്ടയം കെഇ മാന്നാനത്തിലെ ആര് വേദാന്ദ് എസ് എച്ച് ഷമീം സഖ്യം ജേതാക്കളായി. ചെത്തിപ്പുഴ ക്രിസ്തുജ്യോതിയിലെ ഏയ്ഞ്ചല്‍ ജോസഫ് ജോണ്‍ ചാക്കോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഹന്ന ആന്‍ ജിജു എലിസബത് ചെറിയാന് എന്നിവര്‍ ജേതാക്കളായി. സമാപന സമ്മേളനത്തില്‍ തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ സിബുമോന്‍ സമ്മാനദാനംനിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പയസ് പായിക്കാട്ടു മറ്റം. സ്കൂള്‍ ബര്‍സാര്‍ ഫാ. ജോണ്സൺ ചാലക്കല്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.