പെരുവന്താനം: കേരള കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അലക്സ് പൗവ്വത്തിനെ തെരഞ്ഞെടുത്തു. കെഎസ്സി പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്, ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സഹകരണബാങ്ക് മെംബര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ള അലക്സ് പൗവ്വത്ത് ഇപ്പോള്‍ കാര്‍ഷിക വികസനബാങ്ക് ഭരണസമിതിയംഗവും യുഡിഎഫ് മണ്ഡലം ചെയര്‍മാനുമാണ്.