തലയോലപ്പറമ്പ് പിഎച്ച്സിയിൽ 24 മണിക്കൂറും ഡോക്ടർ വേണം: കേരള കോൺഗ്രസ്-എം
1451845
Monday, September 9, 2024 5:34 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ്-എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം സി.ജെ. ജോൺ പാലയ്ക്കകാല ഉദ്ഘാടനം ചെയ്തു.
പി.വി. കുര്യൻ പ്ലാക്കോട്ടയിൽ, അഗസ്റ്റിൻ മൈലക്കുംചാലിൽ, ജോർജ് പുത്തൻപുര, ഒ.പി. ബാബു, ജോസ് മുകളേൽ, പോൾ അലക്സ് പാറശേരി, ജോസ് കാലായിൽ, ടോമി പാലച്ചുവട്, മോളി കുര്യൻ പ്ലാക്കോട്ട, ബിന്ദുമോൾ, ജോമോൻ അമ്പലം, ജോൺ അമ്പലത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.