അംഗപരിമിതർക്ക് ഉപകരണങ്ങൾ നൽകി
1451844
Monday, September 9, 2024 5:34 AM IST
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അംഗപരിമിതർക്കു നൂതന ഉപകരണങ്ങൾ വിതരണം ചെയ്തു. ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻഡ് എംപവർമെന്റിന്റെ അംഗപരിമതർക്കുള്ള പ്രത്യേക പദ്ധതിയുടെ ധനസഹായത്തോടെ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിംഗ് കമ്പനി, റോട്ടറി ഡിസ്ട്രിക്ട് 3211 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉപകരണങ്ങളുടെ വിതരണം സംഘടിപ്പിച്ചത്.
വൈക്കം റോട്ടറി ക്ലബ്ബിൽ പ്രസിഡന്റ് ബോബി കുപ്ലിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.
വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുച്ചക്രവാഹനം വിതരണം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് വീൽ ചെയറുകൾ വിതരണം ചെയ്തു. ഏഴുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
വാർഡ് കൗൺസിലർ രാജശ്രീ വേണുഗോപാൽ, ലജി കോശി ഈപ്പൻ, എസ്.ഡി. സുരേഷ് ബാബു, ഇ.കെ. ലൂക്ക്, ഷിജോ മാത്യു, ജെറി ചെറിയാൻ, ജയിംസ് പാലക്കൻ, ജോസഫ് തയ്യിൽ, എൻ. ഷൈൻകുമാർ, കെ.പി. ശിവജി തുടങ്ങിയവർ സംബന്ധിച്ചു.