കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഐ​ടി​ഐ​യ്‌​ക്ക്‌ 2.29 ഏ​ക്ക​ർ ഭൂ​മി അ​നു​വ​ദി​ച്ചു
Monday, September 9, 2024 8:26 AM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ളി​യം പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഐ​ടി​ഐ​യ്‌​ക്ക്‌ സ്വ​ന്തം കാ​മ്പ​സ്‌ ആ​കു​ന്നു. ഐ​ടി​ഐ​യ്‌​ക്ക്‌ സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ 2.29 ഏ​ക്ക​ർ ഭൂ​മി വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ അ​നു​വ​ദി​ച്ചു.

നി​ല​വി​ൽ ഐ​ടി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന്‌ ര​ണ്ട്‌ കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ലാ​ണ് റ​വ​ന്യൂ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​ത്‌. ഐ​ടി​ഐ​യ്‌​ക്ക്‌ കാ​മ്പ​സ്‌ ഒ​രു​ക്കാ​ൻ ഭൂ​മി വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ന് കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

2017 ന​വം​ബ​റി​ലാ​ണ് വെ​ളി​യം പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഐ​ടി​ഐ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്‌. ഖാ​ദി ആ​ൻ​ഡ്‌ വി​ല്ലേ​ജ്‌ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന​തും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തു​മാ​യ കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ടം ന​വീ​ക​രി​ച്ചാ​ണ് സ​ർ​ക്കാ​ർ ഐ​ടി​ഐ​യ്‌​ക്ക് തു​ട​ക്ക​മി​ട്ട​ത്‌.


ആ​ദ്യം ര​ണ്ടു​വ​ർ​ഷം ഇ​ല​ക്ട്രീ​ഷ​ൻ, ഒ​രു വ​ർ​ഷ വെ​ൽ​ഡ​ർ ട്രേ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്‌.
ര​ണ്ടി​ലും​കൂ​ടി 80 പേ​ർ​ക്ക്‌ പ്ര​വേ​ശ​ന​മു​ണ്ട്‌. 2022 ൽ ​ആ​റു മാ​സ​ത്തെ ഡ്രൈ​വ​ർ കം ​മെ​ക്കാ​നി​ക്ക് ട്രേ​ഡ്‌ കോ​ഴ്സ് ആ​രം​ഭി​ച്ചു.
ഇ​തി​ൽ 40 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. പ്രി​ൻ​സി​പ്പ​ൽ, ര​ണ്ട് ക്ല​ർ​ക്ക്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ, ഏ​ഴ്‌ ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്നീ ത​സ്‌​തി​ക​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്‌.
സ്വ​ന്ത​മാ​യി ഭൂ​മി ല​ഭ്യ​മാ​യ​തി​ലൂ​ടെ വി​പു​ല​മാ​യ കാ​മ്പ​സ്‌ രൂ​പ​പ്പെ​ടു​ത്താ​നും, ന​വീ​ന കോ​ഴ്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കാ​നും ക​ഴി​യു​ന്ന​തി​ലൂ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​വി വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നു​മാ​കു​മെ​ന്ന്‌ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.