ഇടവക തിരുനാളും സമൂഹ വിവാഹ ധനസഹായ വിതരണവും
1451926
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: ഊരമ്പ് കുഴിഞ്ഞാൻവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാൾ ആ ഘോഷിച്ചു. ജീവിത നവീകരണ ധ്യാനം, ആദ്യകുർബാന സ്വീകരണം, വിവിധ ഭക്തസംഘടനകളുടെ വാർഷികം, ആഘോഷമായ പൊന്തിഫിക്കൽ കുർബാന എന്നിവ നടത്തി.
തിരുനാളിനോടനുബന്ധിച്ചു നടന്ന സമൂഹ വിവാഹ ധനസഹായ വിതരണം പാറശാല രൂപതാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ.തോമസ് മാർ യൗസേബിയസ് നിർവഹിച്ചു . ഇടവക കമ്മിറ്റി തെരഞ്ഞെടുത്ത അഞ്ചു കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്തത്. ഓരോ കുടുംബത്തിനും രണ്ടുലക്ഷം രൂപ വീതം നൽകി. കഴിഞ്ഞ 30 വർഷമായി എല്ലാ ഇടവക തിരുനാളിനും സമൂഹവിവാഹം നടത്തിവരുന്നു. ഇതിനാവശ്യമായ ധനസഹായം നൽകുന്നത് ഊരമ്പ് പോൾരാജ് ആൻഡ് കമ്പനി മാനേജിംഗ് ഡയറക്ടർ പോൾരാജാണ്. മുൻ വർഷങ്ങളിലെന്നപോലെ സമൂഹ വിവാഹത്തിനു തെരഞ്ഞെടുത്തവരിൽ ശ്രീചിത്ര ഹോമിലെ പെൺകുട്ടികളും ഉണ്ടായിരുന്നു.
ഇന്നലെ നടന്ന സമൂഹ വിവാഹ ധനസഹായ വിതരണ ചടങ്ങിൽ ഇടവക വികാരി ജോസ്, കോണത്തുവിള സംസ്ഥാന ബാലാ അവകാശ കമ്മീഷൻ ഡോ.എഫ്. വിൽസൺ ഫാത്തിമ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ വർഗീസ്, പോൾ രാജ്, ഡെൽഫിൻ, സിന്ധു കുമാർ എന്നിവർ പങ്കെടുത്തു.