മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ലം തു​റ​ന്നു​ന​ൽ​കി
Friday, August 2, 2024 10:46 PM IST
മു​ണ്ട​ക്ക​യം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ട മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ലം റീ ​കോ​ൺ​ക്രീ​റ്റ് ചെ​യ്ത് തു​റ​ന്നു ന​ൽ​കി.

പാ​ല​ത്തി​ന്‍റെ റീ ​ഓ​പ്പ​ണിം​ഗ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. അ​നു​പ​മ, സു​ഭേ​ഷ് സു​ധാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ളാ​യ ടി.​എം. റ​ഷീ​ദ്, പി.​എം. ന​ജീ​ബ്, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ന്മാ​രാ​യ ചാ​ർ​ലി കോ​ശി, എം.​ജി. രാ​ജു, തോ​മ​സ് പാ​ലൂ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 8.5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പാ​ലം റീ ​കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്.