ട്രോ​ളിം​ഗ് നിരോധനം ക​ഴി​ഞ്ഞു, തൊഴിലാളികൾക്ക് വ​ല നി​റ​യെ കി​ളി​മീ​ൻ
Friday, August 2, 2024 7:40 AM IST
അ​മ്പ​ല​പ്പു​ഴ: ട്രോ​ളിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ ബോ​ട്ടു​കാ​ർ​ക്ക് വ​ല നി​റ​യെ കി​ളി​മീ​ൻ ചാ​ക​ര. ഒ​ന്ന​രമാ​സം നീ​ണ്ടുനി​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നുശേ​ഷം ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ക​ട​ലി​ലി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​ല ബോ​ട്ടു​ക​ൾ തി​രി​കെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തെ​ത്തി.

ആ​ദ്യ​ദി​നം ബോ​ട്ടു​കാ​ർ​ക്ക് കി​ളി​മീ​നും വ​ള്ള​ക്കാ​ർ​ക്ക് മ​ത്തി​യു​മാ​ണ് ല​ഭി​ച്ച​ത്. കി​ളി​മീ​ന് ഒ​രു കി​ലോ​യ്ക്ക് 115 രൂ​പ​യ്ക്കാ​ണ് ലേ​ലം കൊ​ണ്ട​ത്. മ​ത്തി​ക്ക് 240 ഉം. ​ട്രോ​ളിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്ത് തി​ര​ക്ക് വ​ർ​ധി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ​ത്തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്.


വ​രും ദി​വ​സ​ങ്ങ​ളി​ൽ ചെ​മ്മീ​ൻ ഉ​ൾ​പ്പെ​ടെ സു​ല​ഭ​മാ​യി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബോ​ട്ടു​ട​മ​ക​ൾ. എ​ന്നാ​ൽ, തു​റ​മു​ഖ​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ബോ​ട്ടു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ദു​രി​ത​മാ​യി​ട്ടു​ണ്ട്.

പു​ലി​മു​ട്ടി​നു​ള്ളി​ൽ മ​ണ​ൽ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന​താ​ണ് ബോ​ട്ടു​ക​ൾ​ക്ക് ക​യ​റാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.