അൽഫോൻസാ തീർഥാടനം നാളെ; പതാകപ്രയാണം ഇന്ന്
Friday, August 2, 2024 7:40 AM IST
കു​​ട​​മാ​​ളൂ​​ര്‍: വി​​ശു​​ദ്ധ അ​​ല്‍ഫോ​​ന്‍സാ​​മ്മ​​യു​​ടെ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കും കു​​ട​​മാ​​ളൂ​​ര്‍ ആ​​ര്‍ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലേ​​ക്കും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ത്തു​​ന്ന തീ​​ര്‍ഥാ​​ട​​ന​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​യി.

ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30ന് ​​ആ​​ര്‍പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പ ദേ​​വാ​​ല​​യ​​ത്തി​​ല്‍ മി​​ഷ​​ന്‍ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ലി​​ന്‍റെ​​യും അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സാ​​ജ​​ന്‍ പു​​ളി​​ക്ക​​ലി​​ന്‍റെ​​യും വി​​കാ​​രി ഫാ. ​​ളൂ​​യി​​സ് വെ​​ള്ളാ​​നി​​ക്ക​​ലി​​ന്‍റെ​​യും ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ക് ജെ​​യ്‌​​സ് പ​​താ​​ക ഏ​​റ്റു​​വാ​​ങ്ങും.

തു​​ട​​ർ​​ന്ന് ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ അ​​ല്‍ഫോ​​ന്‍സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് വാ​​ഹ​​ന​​റാ​​ലി​​യാ​​യി എ​​ത്തി​​ച്ചേ​​രും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് എ​​യ്ഡ​​ന്‍ ഷൈ​​ജു​​വി​​നു കൈ​​മാ​​റു​​ന്ന പ​​താ​​ക ഉ​​യ​​ര്‍ത്തു​​ന്ന​​തി​​നെ​​ത്തു​​ട​​ര്‍ന്ന് 5.30ന് ​​ഫാ. ളൂ​​യി​​സ് വെ​​ള്ളാ​​നി​​ക്ക​​ലി​​ന്‍റെ കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യോ​​ടു​​കൂ​​ടി തീ​​ര്‍ഥാ​​ട​​ന​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ക്കും.


മേ​​ഖ​​ലാ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് യോ​​ഗ​​ത്തി​​ല്‍ ഓ​​ര്‍ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ഡാ​​ല്‍വി​​ന്‍ വി​​നോ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​നി​​തി​​ന്‍ അ​​മ്പ​​ല​​ത്തു​​ങ്ക​​ല്‍, സി​​സ്റ്റ​​ര്‍ ജൂ​​ഡി ക്ലെ​​യ​​ര്‍ എ​​ഫ്‌​​സി​​സി, ലൂ​​ക്ക് അ​​ല​​ക്‌​​സ്, ജെ​​റി​​ന്‍ ടി. ​​ജോ​​സ്, സാ​​ലി​​ച്ച​​ന്‍ തു​​മ്പേ​​ക്ക​​ളം, ജെ​​റി​​ന്‍ ക​​ള​​പ്പു​​ര, സാ​​ന്ദ്ര ഷാ​​ജി, മി​​നി തോ​​മ​​സ്, ജോ​​ണ്‍സ് ഇ​​ട​​ച്ചേ​​ത്ര, ആ​​ന്‍സി സെ​​ബാ​​സ്റ്റ്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.