ക​ലാ​ല​യ സ്മൃ​തി​ക​ള്‍ പ​ങ്കു​വ​ച്ച് പൂ​ര്‍​വവി​ദ്യാ​ര്‍​ഥീ-​അ​ധ്യാ​പ​ക സം​ഗ​മം
Friday, August 2, 2024 7:27 AM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥീ-​അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി. ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​രും 1995 മു​ത​ല്‍ വി​വി​ധ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി കോ​ള​ജി​ല്‍​നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ 150ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു. 1996-99 ബാ​ച്ചി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷങ്ങ​ളു​ടെ ഭാ​ഗ​മാ​യി 35 വി​ദ്യാ​ര്‍​ഥി​ക​ളെ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ൽഭ്യം തെ​ളി​യി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.


കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കുമാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ഞ്ജു നെ​ടും​കു​ന്നേ​ല്‍, സെ​ക്ര​ട്ട​റി അ​രു​ണ്‍ കെ. ​ഏ​ബ്ര​ഹാം, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ വി.​ജെ. ജോ​സ​ഫ്, മു​ന്‍ അ​ധ്യാ​പക​രാ​യ പി. ​സി​ബി​മോ​ന്‍, മാ​ത്യു അ​ല​ക്‌​സ്, മി​നി മാ​ത്യു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ജ​ന​റ്റ് ആ​ന്‍​ഡ്രൂ​സ്, ബിജോ മാ​ത്യു, അ​വ​റാ​ച്ച​ന്‍ ജോ​ണ്‍, ജെ​ഫ്രി, സി.​എ​സ്. ജ​യ്‌​സ​ൺ, ദീ​പു സ്‌കറി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.