അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 17 വീ​ടു​ക​ള്‍ സ​മ്മാ​നി​ച്ച് അ​നു​ഗ്ര​ഹ​യു​ടെ ബെ​ഥേ​ല്‍
Friday, August 2, 2024 7:27 AM IST
കു​റ​വി​ല​ങ്ങാ​ട്: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 17 നി​ര്‍​ധ​ന​ര്‍​ക്ക് വാ​സ​യോ​ഗ്യ​മാ​യ ഭ​വ​ന​മൊ​രു​ക്കി അ​നു​ഗ്ര​ഹ. മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മൂ​ന്നു വീ​ടു​ക​ള്‍ കൂ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​ല്‍ നാ​ലു വീ​ടു​ക​ളെ​ന്ന അ​നു​ഗ്ര​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ് അ​നു​ഗ്ര​ഹ ട്ര​സ്റ്റ്.

നി​രാ​ലം​ബ​രും രോ​ഗി​ക​ളു​മാ​യ 25 പേ​രെ താ​മ​സി​പ്പി​ക്കു​ന്ന അ​നു​ഗ്ര​ഹ​ഭ​വ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് 17 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടൊ​രു​ക്കി ന​ല്‍​കാ​നാ​യ​ത്. ഭ​വ​ന​ര​ഹി​ത​ര്‍​ക്കൊ​പ്പം ഭൂ​ര​ഹി​ത​രാ​യ​വ​ര്‍​ക്ക് സ്ഥ​ലം ല​ഭ്യ​മാ​ക്കി വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കി​യ മാ​തൃ​കാ മു​ന്നേ​റ്റ​ങ്ങ​ളു​മു​ണ്ട്. ബെ​ഥേ​ല്‍ എ​ന്ന പേ​രി​ലാ​ണ് അ​നു​ഗ്ര​ഹ​യു​ടെ ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി.


സാ​ന്ത്വ​ന പ​രി​ച​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​നു​ഗ്ര​ഹ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ര്‍​ധ​ന​ര്‍​ക്കാ​യി സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം, സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യും അ​നു​ഗ്ര​ഹ ന​ട​ത്തു​ന്നു​ണ്ട്.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ ര​ക്ഷാ​ധി​കാ​രി​യും ഡൊ​മി​നി​ക് വ​ര്‍​ഗീ​സ് ചൂ​ര​ക്കു​ളം മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ഡോ. ​ജോ​ണി വ​ഴു​ത​ന​പ്പി​ള്ളി​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ട്ര​സ്റ്റാ​ണ് അ​നു​ഗ്ര​ഹ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.