കെ​ആ​ർ​എ​ല്ലി​ലെ സം​യു​ക്ത തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് തു​ട​രു​ന്നു
Friday, August 2, 2024 7:27 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​രി​ലെ കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കും ധ​ർ​ണ​യും തു​ട​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് റീ​ജ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ളി​ച്ചു​ചേ​ർ​ത്ത അ​നു​ര​ഞ്ജ​ന ച​ർ​ച്ച പ്ര​ധാ​ന ക​രാ​ർ ക​മ്പ​നി​യാ​യ ഹെ​ദ​ർ ക​ൺ​സ്ട്ര​ക്‌​ഷ​ന്‍റെ പ്ര​തി​നി​ധി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​താ​ണ് പ​ണി​മു​ട​ക്ക് തു​ട​രാ​നി​ട​യാ​ക്കു​ന്ന​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ലേ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ച്ച് സ​മ​രം പൊ​ളി​ക്കു​ന്ന​തി​നാ​ണ് ക​രാ​റു​കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.


പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ക​മ്പ​നി ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ സി​പി​എം വെ​ള്ളൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു, സി​പി​ഐ നേ​താ​വ് കെ.​ഡി. വി​ശ്വ​നാ​ഥ​ൻ, മു​ൻ വെ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. നി​കി​ത​കു​മാ​ർ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ എം. ​ആ​ർ. ഷാ​ജി, എ.​കെ. ര​ജീ​ഷ്, കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.