ക​ർ​ക്കട​കവാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Friday, August 2, 2024 7:27 AM IST
വൈ​ക്കം: ക​ർ​ക്കട​ക വാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ടി​വി പു​രം ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം, പി​തൃ​കു​ന്നം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, തു​റു​വേ​ലി​ക്കു​ന്ന് ധ്രു​വ​പു​രം മ​ഹാ​ദേ​വ ക്ഷേ​ത്രം, തോ​ട്ട​കം കു​പ്പേ​ടി​ക്കാ​വ് ഭാ​ഗ​വ​തീ ക്ഷേ​ത്രം, തോ​ട്ട​കം വാ​ഴേ​ക്കാ​ട് അ​ന​ന്ത ശ​യ​ന ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ബ​ലി​ത​ർ​പ്പ​ണം തു​ട​ങ്ങും.

ക​ടു​ത്തു​രു​ത്തി: ആ​ദി​ത്യ​പു​രം സൂ​ര്യ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ത​ര്‍പ്പ​ണം നാ​ളെ ന​ട​ക്കും. പു​ല​ര്‍ച്ചെ അ​ഞ്ച് മു​ത​ല്‍ ബ​ലി​ത​ര്‍പ്പ​ണ ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങും.
ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ പ​റ​മ്പ്രം തൃ​ക്ക​യി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ചു ബ​ലി​ത​ര്‍പ്പ​ണം നാ​ളെ ന​ട​ക്കും. പു​ല​ര്‍ച്ചെ അ​ഞ്ച് മു​ത​ല്‍ രാ​വി​ലെ 11 വ​രെ പാ​ല​ത്തി​ങ്ക​ല്‍ ക​ട​വി​ലാ​ണ് ബ​ലി ത​ര്‍പ്പ​ണം ന​ട​ക്കു​ന്ന​ത്.


പെ​രു​വ: കാ​രി​ക്കോ​ട് മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ത​ര്‍പ്പ​ണം നാ​ളെ ന​ട​ക്കും. പു​ല​ര്‍ച്ചെ അ​ഞ്ച് മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​ത് വ​രെ​യാ​ണ് ബ​ലി​ത​ര്‍പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ തീ​ര്‍ഥക്കു​ള​ത്തി​ന്‍റെ ക​ര​യി​ലാ​ണ് ബ​ലി​ത​ര്‍പ്പ​ണം ന​ട​ക്കു​ക.

ബ​ലി​ത​ര്‍പ്പ​ണ​ത്തി​നും തു​ട​ര്‍ന്ന് ന​മ​സ്‌​കാ​ര​ത്തി​നു​മെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.