സ്വ​ന്ത​മാ​യി ഭ​വ​ന​മി​ല്ലാ​തി​രു​ന്ന ആ​റു കു​ടും​ബ​ങ്ങ​ള്‍ക്ക് കി​ട​പ്പാ​ട​മാ​യി
Friday, August 2, 2024 7:27 AM IST
ക​ടു​ത്തു​രു​ത്തി: വീ​ടി​ല്ലാ​തെ വി​ഷ​മി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്കു താ​ങ്ങാ​യി ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ലെ വൈ​ദി​ക​രും ഇ​ട​വ​ക സ​മൂ​ഹ​വും. സ്വ​ന്ത​മാ​യി ഭ​വ​ന​മി​ല്ലാ​തി​രു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ആ​റു കു​ടും​ബ​ങ്ങ​ള്‍ക്ക് വി​കാ​രി​യു​ടെ​യും ഇ​ട​വ​ക​യു​ടെ​യും കാ​രു​ണ്യ​ത്ത​ണ​ലി​ല്‍ കി​ട​പ്പാ​ട​മാ​യി. നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ച്ചു.

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ഹോം ​പാ​ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു കു​ടും​ബ​ങ്ങ​ള്‍ക്ക് ഭ​വ​ന​ങ്ങ​ളൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​വും ഹോം ​പാ​ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വീ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി കൈ​മാ​റി​യി​രു​ന്നു. ഇ​തു കൂ​ടാ​തെ നി​ര​വ​ധി വീ​ടു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കാ​നും ഇ​ട​വ​ക​യ്ക്കു ക​ഴി​ഞ്ഞു.


ഇ​ട​വ​കാം​ഗ​ങ്ങ​ളി​ല്‍നി​ന്നു സ​മാ​ഹ​രി​ച്ച സ​ഹാ​യ​ത്തി​നു പു​റ​മെ ക​ടു​ത്തു​രു​ത്തി പ്ര​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഇ​ട​വ​ക​യു​ടെ ഭ​വ​ന​നി​ര്‍മാ​ണ പ​ദ്ധ​തി​ക്കാ​യി സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു ത​യ്യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് ജ​യിം​സ് നി​ല​പ്പ​ന​ക്കൊ​ല്ലി​യി​ല്‍, സോ​ണി ആ​ദ​പ്പ​ള്ളി​ല്‍,

ജോ​ര്‍ജ് ജോ​സ​ഫ് പാ​ട്ട​ത്തി​കു​ള​ങ്ങ​ര, ഭ​വ​ന​നി​ര്‍മാ​ണ ക​മ്മി​റ്റി​യി​ലെ ജോ​ര്‍ജ് പു​ളി​ക്കീ​ല്‍ (ക​ണ്‍വീ​ന​ര്‍), ജോ​ര്‍ജ് നി​ര​വ​ത്ത്, ജോ​സ​ഫ് ചീ​ര​ക്കു​ഴി എ​ന്നി​വ​രാ​ണ് ഭ​വ​ന നി​ര്‍മാ​ണ​ത്തി​ന് ചു​ക്കാ​ന്‍പി​ടി​ച്ച​ത്. എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും വി​കാ​രി​ക്കും സ​ഹ​വി​കാ​രി​ക്കു​മൊ​പ്പം മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് നേ​രി​ട്ടെ​ത്തി​യാ​ണ് വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ച്ച​ത്.