കൂ​ണ്‍ ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
Friday, August 2, 2024 7:27 AM IST
ക​ടു​ത്തു​രു​ത്തി: കൃ​ഷി​വ​കു​പ്പ് സ്റ്റേ​റ്റ് ഹോ​ര്‍ട്ടി​ക​ള്‍ച്ച​ര്‍ മി​ഷ​ന്‍ (എ​സ്എ​ച്ച്എം) മു​ഖേ​ന ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കൂ​ണ്‍ ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. 30.25 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി​വ​കു​പ്പ് ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ന്ന​ത്.

ബ്ലോ​ക്കി​ലെ ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍, ക​ല്ല​റ, മു​ള​ക്കു​ളം, ക​ടു​ത്തു​രു​ത്തി, ഞീ​ഴൂ​ര്‍ എ​ന്നീ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭ​വ​ന്‍ വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. താ​ത്പ​ര്യ​മു​ള്ള ക​ര്‍ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​ന്‍ വ​ഴി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് ക​ടു​ത്തു​രു​ത്തി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

പ​ദ്ധ​തി​യി​ലൂ​ടെ ആ​റ് സ്‌​കീ​മു​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ന്ന്. ചെ​റി​യ കൂ​ണ്‍ യൂ​ണി​റ്റു​ക​ള്‍ -100 എ​ണ്ണം, ര​ണ്ട്. വ​ലി​യ കൂ​ണ്‍ യൂ​ണി​റ്റു​ക​ള്‍ -ര​ണ്ടെ​ണ്ണം, മൂ​ന്ന്. കൂ​ണ്‍ വി​ത്ത് ഉ​ത്പാ​ദ​ന യൂ​ണി​റ്റ്-​ഒ​ന്ന്, നാ​ല്. പ്രി​സ​ര്‍വേ​ഷ​ന്‍ യൂ​ണി​റ്റ്-​മൂ​ന്ന്, അ​ഞ്ച്. പാ​ക്ക് ഹൗ​സ് ര​ണ്ട്, ആ​റ്. ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് -10.


ചെ​റി​യ കൂ​ണ്‍ യൂ​ണി​റ്റി​ല്‍ ഒ​രു സ​മ​യം 100 ബെ​ഡി​ല്‍ കൂ​ണു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്ക​ണം. 11,250 രൂ​പ​യാ​ണ് സ​ബ്സി​ഡി ന​ല്‍കു​ക. ഷെ​ഡ്, ക​ച്ചി, കൂ​ണ്‍വി​ത്ത് ക​വ​ര്‍ എ​ന്നി​വ​യ്ക്കാ​ണ് ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​ത്. വ​ലി​യ കൂ​ണ്‍ യൂ​ണി​റ്റി​ല്‍ ഒ​രു സ​മ​യം 300 ബെ​ഡി​ല്‍ കൂ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്ക​ണം. കൂ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള കോ​ണ്‍ക്രീ​റ്റ് ഷെ​ഡ്, ഫോ​ഗ​ര്‍, ഫാ​ന്‍, വി​ത്ത്, മ​റ്റ് ഉ​ത്പാ​ദ​നോ​പാ​ധി​ക​ള്‍ എ​ന്നി​വ​യ്ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും.

പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ സ​ബ്സി​ഡി ന​ല്‍കും. കൂ​ണ്‍ വി​ത്ത് ഉ​ത്പാ​ദ​ന യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് ലാ​മി​നാ​ര്‍ എ​യ​ര്‍ഫ്ളോ ചേ​മ്പ​ര്‍, ഓ​ട്ടോ​ക്ലേ​വ്, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, ഇ​ല​ക്‌​ട്രി​ക് ബാ​ല​ന്‍സ് എ​ന്നി​വ​യ്ക്കാ​യി പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍കും.

പ്രി​സ​ര്‍വേ​ഷ​ന്‍ യൂ​ണി​റ്റി​ന് ഒ​രു ല​ക്ഷം രൂ​പ​യും പാ​ക്ക് ഹൗ​സി​ന് ര​ണ്ടു ല​ക്ഷ​വും ക​മ്പോ​സ്റ്റ് യൂ​ണി​റ്റി​ന് 50,000 രൂ​പ​യും സ​ബ്സി​ഡി ല​ഭി​ക്കും.