സ്കൂ​ൾ പ്ര​വൃ​ത്തി​ദി​നം: സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് സ്വാ​ഗ​തം ചെ​യ്തു
Friday, August 2, 2024 7:13 AM IST
കോ​ട്ട​യം: 220 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ച സ്കൂ​ൾ ക​ല​ണ്ട​ർ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യെ കേ​ര​ള സ്റ്റേ​റ്റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് സ്വാ​ഗ​തം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​ബി​ൻ കെ. ​അ​ല​ക്സ് ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് പെ​റ്റീ​ഷ​ൻ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. വ​രും​ത​ല​മു​റ​യി​ലെ പൗ​ര​ന്മാ​രാ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക, കാ​യി​ക, ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ൽ ഏ​റ്റ​വും യോ​ജി​ച്ച കാ​ര്യം എ​ന്ന് മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ 220 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ എ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്തി​രി​യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​ബി​ൻ കെ. ​അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ട്ര​ഷ​റ​ർ പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ൻ, റോ​യ് മു​രു​ക്കോ​ലി, കെ.​ജെ. മെ​ജോ, റെ​നി ക​രി​മാ​ല​ത്ത്, ഡോ. ​നോ​യ​ൽ മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.