ഒ​​ഴു​​കി​​യെ​​ത്തി​​യ കൂറ്റൻ മ​​രം താേ​​ാട്ടി​​ൽനി​​ന്നു നീ​​ക്കംചെ​​യ്തു
Friday, August 2, 2024 7:13 AM IST
കു​​മ​​ര​​കം: കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ൽ ഒ​​ഴു​​കി​​യെ​​ത്തി ജ​​ല​​യാ​​ന​​ങ്ങ​​ൾ​​ക്ക് ഭീ​​ഷ​​ണി സൃ​​ഷ്ടി​​ച്ച കൂ​​റ്റ​​ൻ​​ മ​​രം ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ റെ​​സ്ക്യു ടീം ​​ജെ​​ട്ടി താേ​​ട്ടി​​ൽ​​നി​​ന്നു നീ​​ക്കം ചെ​​യ്തു. ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ സ​​ർ​​വീ​​സ് ബാേ​​ട്ടു​​ക​​ൾ​​ക്കും മ​​റ്റു സ്വ​​കാ​​ര്യ ബാേ​​ട്ടു​​ക​​ൾ​​ക്കും ഹൗ​​സ് ബോ​​ട്ടു​​ക​​ൾ​​ക്കും എ​​ല്ലാം ഭീ​​ഷ​​ണി​​യാ​​യി​​രു​​ന്ന ഭീ​​മ​​ൻ​​ മ​​ര​​മാ​​ണ് നീ​​ക്കം ചെ​​യ്ത​​ത്.

മു​​ഹ​​മ്മ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം വ​​കു​​പ്പി​​ന്‍റെ റെ​​സ്‌​​ക്യു ആ​​ൻ​​ഡ് ഡെെ​​വ് ബോ​​ട്ടി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ എ​​സ്. സാ​​ബു, പി.​​എ​​സ്. ഷാ​​ജാ​​സ്, ആ​​ർ. സ​​ന്ദീ​​പ് എ​​ന്നി​​വ​​രു​​ടെ ക​​ഠി​​ന പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ് മ​​രം നീ​​ക്കം ചെ​​യ്ത​​ത്.


ഒ​​ഴു​​കി​​വ​​ന്ന മ​​രം തോ​​ട്ടി​​ലെ വെ​​ള്ള​​ക്കു​​റ​​വ് ഉ​​ള്ള സ്ഥ​​ല​​ത്തു ഉ​​റ​​ച്ചു പോ​​വുക​​യാ​​യി​​രു​​ന്നു. കു​​മ​​ര​​ക​​ത്തെ പ്രൈ​​വ​​റ്റ് ബോ​​ട്ട് ജീ​​വ​​ന​​ക്കാ​​രു​​ടെ കൂ​​ടി അ​​ഭ്യ​​ർ​​ഥ​​ന പ്ര​​കാ​​ര​​മാ​​ണ് റെ​​സ്‌​​ക്യു ടീ​​മി​​നെ അ​​യ​​ച്ചു ത​​ടി​​മാ​​റ്റി​​യ​​തെ​​ന്ന് സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ ഷാ​​ന​​വാ​​സ്‌ ഖാ​​ൻ പ​​റ​​ഞ്ഞു.