മ​​ണ​​ർ​​കാ​​ട് എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ൾ സെപ്റ്റംബർ ഒന്നുമുതൽ; ഒരുക്കങ്ങളായി
Friday, August 2, 2024 7:13 AM IST
മ​​ണ​​ര്‍കാ​​ട്: മ​​രി​​യ​​ന്‍ തീ​​ര്‍ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ വി​​ശു​​ദ്ധ മ​​ര്‍ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തി​​ഡ്ര​​ലി​​ന്‍റെ സ്ഥാ​​പി​​ത ച​​രി​​ത്ര സ്മ​​ര​​ണ​​യി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​വ​​രു​​ന്ന എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ള്‍ ഈ ​​വ​​ര്‍ഷ​​വും പൂ​​ര്‍വാ​​ധി​​കം ഭം​​ഗി​​യാ​​യി ന​​ട​​ത്തു​​വാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു.

സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നുമു​​ത​​ല്‍ എ​​ട്ടു വ​​രെ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന പെ​​രു​​ന്നാ​​ള്‍ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ത​​യാ​​റാ​​ക്കു​​ന്ന പ​​ന്ത​​ലി​​ന്‍റെ കാ​​ല്‍നാ​​ട്ട് ക​​ര്‍മം ന​​ട​​ത്തി. പെ​​രു​​ന്നാ​​ള്‍ പ്രോ​​ഗ്രാം കോ​​-ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ കെ. ​​കു​​ര്യാ​​ക്കോ​​സ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പാ കി​​ഴ​​ക്കേ​​ട​​ത്ത്, ഇ​​ട​​വ​​ക​​യി​​ലെ മ​​റ്റു വൈ​​ദി​​ക​​രു​​ടെ​​യും ട്ര​​സ്റ്റി​​മാ​​രാ​​യ പി.​​എ. ഏ​​ബ്ര​​ഹാം, വ​​ര്‍ഗീ​​സ് ഐ​​പ്പ്, ഡോ. ​​ജി​​തി​​ന്‍ കു​​ര്യ​​ന്‍ ആ​​ന്‍ഡ്രൂ​​സ്, ക​​ത്തീ​​ഡ്ര​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​ജെ. ജേ​​ക്ക​​ബ് വാ​​ഴ​​ത്ത​​റ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ പ്രാ​​ര്‍ഥി​​ച്ച് ആ​​രം​​ഭി​​ച്ചു.


സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നി​​നു പെ​​രു​​ന്നാ​​ളി​​നു തു​​ട​​ക്കം​​കു​​റി​​ച്ച് കൊ​​ടി​​യേ​​റ്റും. ഏ​​ഴി​​നാ​​ണു പ്ര​​സി​​ദ്ധ​​മാ​​യ ന​​ട​​തു​​റ​​ക്ക​​ല്‍ ന​​ട​​ത്തും.

ഒ​​ന്നു മു​​ത​​ല്‍ ന​​ട അ​​ട​​യ്ക്കു​​ന്ന 14 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും സ​​ഭ​​യി​​ലെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യ​​ര്‍പ്പി​​ക്കു​​മെ​​ന്നും പ​​ള്ളി ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.