ബികെ എൻഎസ്എസ് യൂണിറ്റ് വീൽചെയർ സമ്മാനിച്ചു
Friday, August 2, 2024 7:13 AM IST
അ​മ​ല​ഗി​രി: ബി​കെ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ച​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ൽ​ചെ​യ​ർ സ​മ്മാ​നി​ച്ചു. കോ​ള​ജി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​ത്.

ഈ ​വി​ദ്യാ​ർ​ഥി​നി​യു​ടെ ഏ​ക​സ​ഹോ​ദ​രി​യും രോ​ഗ​ബാ​ധി​ത​യാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ ​കു​ടും​ബ​ത്തി​നു ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് കു​ട്ടി​ക്ക് ഒ​രു വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​ത്.​എ​ൻ​എ​സ്എ​സ് ന​ട​ത്തു​ന്ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ച​ല​നം സൃ​ഷ്ടി​ക്കു​ന്ന​വ​യാ​ണ് എ​ന്ന് വീ​ൽ​ചെ​യ​ർ ന​ൽ​കി കോ​ള​ജ് മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ല്ലി റോ​സ് പ്ര​സ്താ​വി​ച്ചു. ബി​കെ കോ​ള​ജ് എ​ൻ​എ​സ്എ​സി​ലൂ​ടെ അ​നേ​ക​ർ​ക്കു ന​ന്മ ല​ഭി​ക്ക​ട്ടെ​യെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി തോ​മ​സ് ആ​ശം​സി​ച്ചു.


പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മെ​ൽ​ബി ജേ​ക്ക​ബ്, ഡോ. ​പ്രി​ൻ​സി പി ​ജ​യിം​സ്,എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.