പാ​ച​ക​ത്തി​ലെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ൻ പ്ര​തി​ഭാ സ്വ​യം​സ​ഹാ​യ​സം​ഘം
Thursday, August 1, 2024 11:14 PM IST
എ​ലി​ക്കു​ളം: പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ കാ​ര​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ വ്യ​വ​സാ​യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​തി​ഭ വ​നി​താ സ്വ​യം​സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ പ​ല​ഹാ​ര വി​ൽ​പ്പ​ന​യും കോ​ഫി ഹൗ​സും കാ​ര​ക്കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ടി​ന് ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘം പ്ര​സി​ഡ​ന്‍റ് സി​സി​ലി കു​മ്പ​ള​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ലി​ക്കു​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് തെ​ക്കും​ചേ​രി​ൽ​കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​ലി ജോ​ണി ഏ​റ​ത്ത്, സോ​ജ​ൻ പാ​ല​ക്കു​ടി​യി​ൽ, തോ​മ​സ് താ​ഴ​ത്തേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് 2005ലാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 15 അം​ഗ വ​നി​താ കൂ​ട്ടാ​യ്മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ മു​ഴു​വ​നും വീ​ട്ട​മ്മ​മാ​രാ​ണ്.

ചാ​യ, കോ​ഫി, അ​ച്ച​പ്പം, കു​ഴ​ല​പ്പം, മി​ക്ച​ർ, ഉ​ണ്ണി​യ​പ്പം, ഉ​പ്പേ​രി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​ല​ഹാ​ര​ങ്ങ​ൾ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യും വി​ൽ​ക്കു​ന്നു​ണ്ട്. കാ​ര​ക്കു​ളം ജം​ഗ്ഷ​നി​ൽ എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നത്.