മ​ല​യോ​ര പ​ട്ട​യം: ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ നാ​ലി​ന്
Thursday, August 1, 2024 11:14 PM IST
മു​ണ്ട​ക്ക​യം: എ​രു​മേ​ലി വ​ട​ക്ക്,എ​രു​മേ​ലി തെ​ക്ക്, കോ​രു​ത്തോ​ട് എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ​പ്പെ​ട്ട പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന കൃ​ഷി​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ നാ​ലി​ന് പു​ഞ്ച​വ​യ​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മേ​ഖ​ല​യി​ലെ പ​ട്ട​യ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ക​യും തു​ട​ർ​ന്ന് നി​യ​മ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് ഒ​രു സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ 17 പു​തി​യ ത​സ്തി​ക​ക​ളോ​ടെ​യാ​ണ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഓ​ഫീ​സ് എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​വി​ടെ സ്ഥ​ല​സൗ​ക​ര്യം പ​രി​മി​ത​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ​ട്ട​യ അ​പേ​ക്ഷ​ക​ർ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​ത് അ​ധി​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ ഈ ​ഓ​ഫീ​സ് മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്.


പ​ട്ട​യം ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വ​സ്തു​ക്ക​ളു​ടെ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ളും സ്കെ​ച്ച്, പ്ലാ​ൻ എ​ന്നി​വ ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​ണ് മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി നാ​ലി​ന് പു​ഞ്ച​വ​യ​ലി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ക​ൺ​വ​ൻ​ഷ​നി​ൽ ഒ​രു ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.