ട്രാ​ന്‍​സ്‌​ഫോ​ര്‍​മാ​റി​ന്‍റെ തൂ​ണു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, August 1, 2024 11:14 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യ്ക്കും ചി​റ്റാ​ര്‍ പു​ഴ​യ്ക്കും സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ ചു​വ​ട്ടി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​ണ്ണും ഇ​ടി​ഞ്ഞ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മാ​റി​ന്‍റെ തൂ​ണു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ദേ​ശീ​യ​പാ​ത​യി​ല്‍ പേ​ട്ട​ക്ക​വ​ല പാ​ല​ത്തി​നു സ​മീ​പം സ്ഥി​തി ചെ​യ്തി​രു​ന്ന ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റാ​ണ് മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ​ത്.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ നി​ല​നി​ന്നി​രു​ന്ന ഒ​രു ഭാ​ഗ​ത്തെ തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ര്‍​ണ​മാ​യും നീ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്നാ​ണു ക​രു​തു​ന്ന​താ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന് മു​ന്പു​ത​ന്നെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മാ​ര്‍ അ​ഴി​ച്ചു​മാ​റ്റി പി​ന്നീ​ട് മ​റ്റൊ​രു പോ​സ്റ്റ് നാ​ട്ടി സ​മീ​പ​ത്തു​ത​ന്നെ പു​നഃ​സ്ഥാ​പി​ച്ചു.


ട്രാ​ന്‍​സ്‌​ഫോ​ര്‍​മാ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൗ​ണി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി.