ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​ക​ളും സം​ഘ​ടി​പ്പി​ച്ചു
Friday, July 12, 2024 6:35 AM IST
ക​ങ്ങ​ഴ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കൃ​ഷി ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്കു​ത​ല ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​ക​ളും സം​ഘ​ടി​പ്പി​ച്ചു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെം​ബ​ർ​മാ​രാ​യ ല​ത ഷാ​ജ​ൻ, പി.​എം. ജോ​ൺ, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​യി​സ് എം. ​ജോ​ൺ​സ​ൺ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ന്ദു ടി., ​കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തു​ത​ല ക​ർ​ഷ​ക​സ​ഭ​ക​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും കാ​ർ​ഷി​ക വി​ള​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.


ഗി​ന്ന​സ് ബു​ക്ക് അ​വാ​ർ​ഡ് ജേ​താ​വാ​യ അ​നി വി. ​തോ​മ​സി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.