വി.വി. സത്യൻ അനുസ്മരണം
1441691
Saturday, August 3, 2024 7:21 AM IST
വൈക്കം: കോൺഗ്രസ് നേതാവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. വി.വി. സത്യന്റെ അഞ്ചാം ചരമവാർഷികം വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ ആചരിക്കും. രാവിലെ ഒൻപതിന് വസതിയിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഉച്ചയ്ക്ക് 12ന് ആശ്രയ സന്നദ്ധ സേവന സംഘടനയുമായി സഹകരിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ചെയർമാൻ അക്കരപ്പാടം ശശി അറിയിച്ചു.