കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പു നടത്തി
1441686
Saturday, August 3, 2024 7:21 AM IST
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൃഷി ഓഫീസുമായി സഹകരിച്ച് നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടന്നു. പ്രധാനാധ്യാപിക സുജ മേരി തോമസിന്റെ അധ്യക്ഷതയില്‍ അധ്യാപിക സിസ്റ്റര്‍ ലൂസി എസ്ജെസി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ അഞ്ച് സെന്റ് സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. പയര്‍, ചീനി, വെണ്ട, തക്കാളി, വഴുതന തുടങ്ങിയ വിളകള്‍ ഉള്‍പ്പെടുന്നതാണ് പച്ചക്കറി കൃഷി. ആദ്യഘട്ടമായി വെണ്ട കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പൂര്‍ണമായും ജൈവകൃഷി രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് പദ്ധതികളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് കൃഷി. അധ്യാപകരായ മാത്യു ഫിലിപ്പ്, ജിനോ തോമസ്, പിങ്കി ജോയ് എന്നിവരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളായ അക്സ, അനുശ്രീ, മന്യ, രശ്മി, അരുണിമ എന്നിവരാണ് കൃഷി പരിപാലനത്തിന് നേതൃത്വം നല്‍കുന്നത്.