മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു
1441679
Saturday, August 3, 2024 7:08 AM IST
കോട്ടയം: മുലയൂട്ടലിന്റെ പ്രാധാന്യം സംബന്ധിച്ച് സമൂഹത്തിൽ കൂടുതൽ പ്രചാരണം നൽകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധാരൻ, ആർസിഎച്ച് ഓഫീസർ ഡോ. കെ.ജി. സുരേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.
സർക്കാർ- സ്വകാര്യ ആശുപത്രി നഴ്സിംഗ് സൂപ്രണ്ടുമാർ, നഴ്സിംഗ് കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത സെമിനാർ കോട്ടയം ജനറൽ ആശുപത്രി പീഡിയാട്രിക് കൺസൽട്ടന്റ് ഡോ. കെ.എസ്. മുരാരി നയിച്ചു.
ഡെന്റൽ കോളജിൽ മുലയൂട്ടൽ മുറി സജ്ജം
കോട്ടയം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ഡെന്റൽ കോളജ് ശിശു ദന്തരോഗ വിഭാഗത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ പുതുതായി നിർമിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ നിർവഹിച്ചു.
കുട്ടികളിലെ ദന്ത പരിചരണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയായ പോപ്പ്കോണിന്റെ ലോഗോ പ്രകാശനം പീഡോഡോണ്ടിക്സ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻചാർജുമായ ഡോ.വി.പി. കണ്ണൻ നിർവഹിച്ചു. ഡോ. പി. ജീവ, ഡോ. ജിബി സിറിയക്, ഡോ. പ്രശാന്ത് സോണി സോമൻ, ഡോ. സന്ധ്യാ രാഘവൻ, ഡോ. ആർ. മനീഷ എന്നിവർ പ്രസംഗിച്ചു.