വയനാടിനായി ഈരാറ്റുപേട്ടയുടെ കൈത്താങ്ങ്
1441439
Friday, August 2, 2024 10:46 PM IST
ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിന് ഈരാറ്റുപേട്ടയുടെ കൈത്താങ്ങ്. ഒരു ലോറി നിറയെ വിഭവങ്ങളും 15ഓളം ഈരാറ്റുപേട്ട പൗരാവലി പ്രവർത്തകരും യാത്ര പുറപ്പെട്ടു. ഫ്ലാഗ്ഓഫ് കർമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൾ ഖാദർ, മുഹമ്മദ് നദീർ മൗലവി, കൗൺസിലർ വി.പി. നാസർ, ടീം നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ, പൊതു പ്രവർത്തകർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, ഈരാറ്റുപേട്ട പൗരാവലി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.