വിദ്യാര്‍ഥികളെ കയറ്റാന്‍ വൈമനസ്യം : നാട്ടുകാര്‍ സ്വകാര്യബസുകള്‍ തടഞ്ഞ് താക്കീതു നല്കി
1441694
Saturday, August 3, 2024 7:28 AM IST
ചങ്ങനാശേരി: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ ജീവനക്കാര്‍ക്ക് വൈമനസ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ബസുകള്‍ തടഞ്ഞ് ജീവനക്കാര്‍ക്ക് താക്കീത് നല്കി.
വിദ്യാര്‍ഥികളെ ഇനിയും കയറ്റാതിരുന്നാല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് തുടങ്ങിയ അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
കറുകച്ചാല്‍ ഭാഗത്തുനിന്നു ചങ്ങനാശേരിക്കു വരുന്ന ചില ബസുകള്‍ രാവിലെ കൊച്ചുറോഡ്, മാമ്മൂട്, നടയ്ക്കാപ്പാടം സ്റ്റോപ്പുകളില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ ബസുകള്‍ സ്ഥിരമായി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നു മാത്രമല്ല വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. ചങ്ങനാശേരി അരമനപ്പടിയില്‍ ചില സ്വകാര്യബസുകള്‍ നിര്‍ത്താത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മാടപ്പള്ളി: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാത്ത നടപടിയില്‍ യൂത്ത്കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സോബിച്ചന് കണ്ണംപള്ളി ഉദ്ഘടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നിധീഷ് തോമസ് കൊച്ചേരി അധ്യക്ഷത വഹിച്ചു. ജെയ്സണ്‍ ജോസഫ്, വിഷ്ണു റെജി, റോണിമോന്‍, നിതിന്‍ തങ്കച്ചന്, ബിനു, നിഖില്‍ വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.