വയനാടിന് സഹായവുമായി വൈക്കം എംഎല്‍എ
1441685
Saturday, August 3, 2024 7:21 AM IST
വൈക്കം: വയനാട് ദുരന്തത്തിനിരയായവര്‍ക്കു സഹായഹസ്തവുമായി സി.കെ. ആശ എംഎല്‍എ വൈക്കം താലൂക്ക് ഓഫീസിന്റെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മറ്റ് അവശ്യവസ്തുക്കളും കോട്ടയം ബസേലിയസ് കോളജില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കളക്ഷന്‍ സെന്ററിലെത്തിച്ചു.
സി.കെ. ആശ എംഎല്‍എയില്‍നിന്നു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ വസ്തുക്കള്‍ ഏറ്റുവാങ്ങി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, വൈക്കം തഹസീല്‍ദാര്‍ കെ.ആര്. മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.