ദീപിക ഫ്രണ്ട്സ് ക്ലബ് അരുവിത്തുറ ഫൊറോന കൺവൻഷൻ നാളെ
1441438
Friday, August 2, 2024 10:46 PM IST
അരുവിത്തുറ: ദീപിക ഫ്രണ്ട്സ് ക്ലബ് അരുവിത്തുറ ഫൊറോന കണ്വന്ഷന് നാളെ ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടക്കും.
ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, രൂപത പ്രസിഡന്റ് ജെയ്സണ്‍ കുഴികോടിയില്‍, ഡിഎഫ്സി ഫൊറോന ഡയറക്ടര്‍ ഫാ. ഏബ്രഹാം കുഴിമുള്ളില്‍, രൂപത വനിതാ പ്രസിഡന്റ് ജാന്‍സി തോട്ടക്കര, ഫൊറോന പ്രസിഡന്റ് ജോസ് കിഴവഞ്ചിയില്‍, ഫൊറോന വനിതാ പ്രസിഡന്റ് ആലീസ് പാറടിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
യോഗത്തില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിയ ദീപിക വരിക്കാരെ ആദരിക്കും. ഈ വര്‍ഷത്തെ പ്ലസ് ടു, സണ്‍ഡേ സ്കൂള്‍ പരീക്ഷകളില്‍ ഫുള്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ഫൊറോനയുടെ കീഴിലെ ഇടവകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍ അറിയിച്ചു.