അൽഫോൻസാ തീർഥാടനം: പതാകപ്രയാണം നടത്തി
1441676
Saturday, August 3, 2024 7:08 AM IST
ചങ്ങനാശേരി: 36-മത് അൽഫോൻസാ തീർഥാടനത്തിനു തുടക്കംകുറിച്ച് ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ കബറിടത്തിങ്കൽനിന്നു കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിലേക്കു പതാക പ്രയാണം നടത്തി.
ചെറുപുഷ്പം പള്ളി വികാരി ഫാ. ലൂയിസ് വെള്ളാനിക്കലിൽനിന്ന് കുടമാളൂർ മേഖലാ പ്രസിഡന്റ് ജെയ്ക്ക് ജെയ്സ് പതാക ഏറ്റുവാങ്ങി. അതിരൂപത ഡയറക്ടർ റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. ഡയറക്ടർ ഫാ. മാത്യു പുളിക്കൽ, മേഖലാ ഡയറക്ടർ ഫാ. കുര്യൻ അമ്പലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ചെറുപുഷ്പം പള്ളിയിൽനിന്ന് ആരംഭിച്ച പ്രയാണം കുടമാളൂർ ജന്മഗൃഹത്തിൽ എത്തിച്ചേരുകയും തുടർന്ന് അതിരൂപത പ്രസിഡന്റ് എയ്ഡൻ ഷൈജു പതാക ഉയർത്തുകയും ചെയ്തു.
ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി, സെക്രട്ടറി അമൽ വർഗീസ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ജെസലിൻ തോമസ്, സിസ്റ്റർ മേരി റോസ്, സാലിച്ചൻ തുമ്പേക്കളം, ജെറിൻ ജോസ് എന്നിവർ പ്രസംഗിച്ചു.