മൂവാറ്റുപുഴയാറ്റിൽനിന്ന് മണല്‍ ഖനനം പുനരാരംഭിക്കാത്തത് പ്രളയസാധ്യത വർധിപ്പിക്കുമെന്ന്
1441684
Saturday, August 3, 2024 7:21 AM IST
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിലേക്ക് വന്‍തോതില്‍ മണല്‍ ഒഴുകിയെത്തിയിട്ടും മണല്‍ ഖനനം പുനരാരംഭിക്കാത്തത് പ്രളയസാധ്യത വർധിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ.
2018 ലും 2019 ലുമുണ്ടായ പ്രളയവും കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും മൂലം വന്‍തോതിലുള്ള മണല്‍ ശേഖരമാണ് പുഴയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. മണല്‍ നിറഞ്ഞതോടെ തുടര്‍ച്ചയായി രണ്ടു ദിവസം മഴ പെയ്താല്‍ പുഴ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി പുഴയില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ വാരാന്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി തൊഴിലാളികളും ട്രേഡ് യൂണിയനുകളും രംഗത്തുവന്നിരുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മണൽ ഖനനം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.