മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി 3.95 ലക്ഷം രൂപ
1441677
Saturday, August 3, 2024 7:08 AM IST
കോട്ടയം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സിഎംഡിആര്‍എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. ഇന്നലെ മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്ടറേറ്റില്‍നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
കോട്ടയം കളരിക്കൽ ബസാറിലുള്ള ജോസ് ഗോള്‍ഡ് രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അ റ്റ്ല സ് കിച്ചണ്‍ ആന്‍ഡ് ഇന്റീരിയര്‍ 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി.
കമ്പനി എംഡി ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേര്‍ന്നാണ് ചെക്ക് ജില്ലാ കളക്ടര്‍ ജോണ്‍ ജോണ്‍ വി. സാമുവലിന് കൈമാറിയത്.
കോട്ടയം ഡെന്റല്‍ കോളജ് വിദ്യാര്‍ഥി യൂണിയന് 45,000 രൂപയുടെ ഡിഡിയും ജില്ലാ കളക്ടര്‍ക്കു കൈമാറി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.