യുവാവ് ട്രെയിൻ തട്ടി മരിച്ചു
1441682
Saturday, August 3, 2024 7:21 AM IST
ഏറ്റുമാനൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
ചെന്നൈയിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ എക്സ്പ്രസ് സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു. ഇയാൾ തത്ക്ഷണം മരിച്ചു.
ഏറ്റുമാനൂരിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെത്തുടർന്ന് 10 മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു. മൃതദേഹം മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.