അംബേദ്ക്കർ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ എംഎൽഎ വിലയിരുത്തി
1441688
Saturday, August 3, 2024 7:21 AM IST
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ ഐഎച്ച്ഡിപി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ സി.കെ. ആശ എംഎൽഎ എത്തി.
അംബേദ്ക്കർ ഗ്രാമത്തിലെ വീടുകളുടെ അറ്റകുറ്റപ്പണി, തകർന്ന റോഡുകളുടെ പുനർനിർമ്മാണം, കമ്യൂണിറ്റി ഹാളിന്റെ നവീകരണം, നടപ്പാത നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് അനുവദിച്ചത്.
വാർഡ് അംഗം കെ.എസ്. ബിജുമോൻ, പട്ടികജാതി വികസന ഓഫീസർ അരുൺ കുമാർ, കമ്മിറ്റി അംഗങ്ങളായ സുശീലൻ, അഞ്ജു ജയൻ, പ്രമോട്ടർ ആതിര തുടങ്ങിയവർ പങ്കെടുത്തു.