മിനി ലാോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്കു പരിക്ക്
1441674
Saturday, August 3, 2024 7:08 AM IST
കുമരകം: കൈപ്പുഴമുട്ട് പെട്രാേൾ പമ്പിനു സമീപം മിനി ലാേറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരിയായ കുമരകം തെക്കേപന്നിക്കോട് വീട്ടിൽ അജയന്റെ ഭാര്യ ശ്രീദേവി (49)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയാേടെ ഇറച്ചിക്കോഴിയുമായി വന്ന മിനി ലോറിയാണ് ഇടിച്ചത്.
പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ലാേറി കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുമരകം പഞ്ചായത്ത് ഏഴാം വാർഡിലെ ഹരിതകർമ സേനാംഗമാണ് പരിക്കേറ്റ ശ്രീദേവി.