കാപ്പ: യുവതിയെ ജില്ലയിൽനിന്ന് പുറത്താക്കി
1441680
Saturday, August 3, 2024 7:08 AM IST
തലയോലപ്പറമ്പ്: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ അഞ്ജന ആർ. പണിക്കർ (36) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒന്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ജനയ്ക്ക് തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ, കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ആളുകൾക്ക് വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.