എസ്ജെസിസിയിലെ നാല് വൈദികര്‍ക്കു റാങ്കിന്റെ തിളക്കം
1441692
Saturday, August 3, 2024 7:28 AM IST
ചങ്ങനാശേരി: എംജി സര്‍വകലാശാല ബിരുദാനന്തരബിരുദ പരീക്ഷയില്‍ ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ വിദ്യാര്‍ഥികളായ നാല് വൈദികര്‍ക്ക് റാങ്കിന്റെ തിളക്കം.
എംഎ സിനിമ ആൻഡ് ടെലിവിഷനില്‍ ഫാ. ബിബിന്‍ ജോസ് ഒന്നാം റാങ്കും ഫാ. ജി. വിനോദ്കുമാര്‍ റണ്ടാം റാങ്കും കരസ്ഥമാക്കി. ഫാ. ബിബന് ദിവ്യകാരുണ്യ മിഷനറി സഭാംഗവും ഫാ. വിനോദ്കുമാര്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേള്‍ഡിലെ ശുശ്രൂഷകനുമാണ്.
എംഎ മള്‍ട്ടിമീഡിയയില്‍ ഫാ. നിബിന് കുര്യാക്കോസ് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യന്‍ മിള്‍ട്ടണ്‍ മൂന്നാം റാങ്കും നേടി. ഫാ. നിബിന് വരാപ്പുഴ അതിരൂപതാഗംവും ഫാ. സെബാസ്റ്റ്യന്‍ ആലപ്പുഴ രൂപതാംഗവുമാണ്.