വയനാടിനു കൈത്താങ്ങായി ഒരു ദിവസത്തെ കളക്ഷന്‍ തുക മാറ്റിവച്ച് സ്വകാര്യ ബസുകള്‍
1441678
Saturday, August 3, 2024 7:08 AM IST
കോട്ടയം: വയനാടിനു കൈത്താങ്ങായി ഒരു ദിവസത്തെ കളക്ഷന്‍ തുക മാറ്റിവച്ച് സ്വകാര്യ ബസുകള്‍. കോട്ടയം - ചങ്ങനാശേരി, കോട്ടയം - ഞാലിയാകുഴി, കോട്ടയം - കുമരകം എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മൂഴിപ്പാറ ട്രാവല്‍സിന്റെ ഏഴു ബസുകളുടെ ഇന്നലത്തെ സര്‍വീസാണ് വയനാടിനായി ഒടിയത്.
3ദുരന്തഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കണ്ട ബസുടമയായ കൊച്ചുമോന്, മൂഴിപ്പാറ ജീവനക്കാരുടെ മുന്പില് ഈ ആശയം അവതരിപ്പിക്കുകയായിരുന്നു.
പൂര്‍ണമനസോടെ ഉടമയുടെ നിര്‍ദേശം അംഗീകരിച്ച 14 ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം വേണ്ടെന്നുവച്ചു. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷന്‍ ബക്കറ്റുകളിലാണ് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ നല്കുന്ന തുക സ്വീകരിച്ചത്.
യാത്രയിലൂടെ ലഭിച്ച തുക കോട്ടയം ജില്ലാ കളക്ടര്‍ക്കു കൈമാറാനാണ് തീരുമാനം.