ജില്ലാ കണ്വന്ഷന്
1441683
Saturday, August 3, 2024 7:21 AM IST
കോട്ടയം: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും ജില്ലാ കണ്വന്ഷന് നാളെ രാവിലെ 10നു കേരള ബാങ്ക് റീജണല്‍ ഓഫീസ് ഹാളില്‍ നടക്കും. കണ്വന്ഷന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയിസ് യൂണിയന് ജനറല്‍ സെക്രട്ടറി ബിഗേഷ് ഉണ്ണിയന്‍ ഉദ്ഘാടനം ചെയ്യും.
കെജിബിഇയു കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് കുമാര്‍, ബിഇഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ. ബിനു, എകെബിആര്‍എഫ് കോട്ടയം ജില്ലാ സെക്രട്ടറി ആര്.എ.എന്‍. റെഡ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.