നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
1441687
Saturday, August 3, 2024 7:21 AM IST
വെച്ചൂർ: ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി വൈദ്യുത പോസ്റ്റ് ഒടിയുകയും വീടിനോടു ചേർന്നുള്ള വ്യാപാരസ്ഥാപനം തകരുകയും ചെയ്തു. വെച്ചൂർ അച്ചിനകം പള്ളിക്കു മുൻവശം സരസന്റെ വീട്ടിലേക്കാണ് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വൈക്കം ഭാഗത്തുനിന്നുവന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് വീടിനു മുകളിലേക്കു വീണു.
നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം ആളപായമൊഴിവായി. വീടിനു മുൻവശത്തുണ്ടായിരുന്ന വ്യാപര സ്ഥാപനവും അതിലുണ്ടായിരുന്ന അനുബന്ധ വസ്തുക്കളും ലോറി കയറി പൂർണമായും നശിച്ചു.