ജനകീയാസൂത്രണം: പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിത്തുടങ്ങി
1441690
Saturday, August 3, 2024 7:21 AM IST
കല്ലറ: പഞ്ചായത്തില്‍ ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്കി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം പെരുന്തുരുത്ത് എസ്കെവി യുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, വാര്‍ഡ് മെമ്പര്‍ മിനി അഗസ്റ്റിന്, പ്രധാനാധ്യാപിക ബിന്ദു,
പിടിഎ പ്രസിഡന്റ് രതീഷ്, വൈസ് പ്രസിഡന്റ് ബിനി, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് ലക്ഷം രൂപയുടെ പ്രഭാത ഭക്ഷണം പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കല്ലറയിലെ നാല് പ്രൈമറി സ്കൂളുകളിലായി 150 ഓളം കുട്ടികള്‍ക്ക് ദിവസവും സ്കൂള്‍ തുടങ്ങുന്നതിനു മുമ്പായി പ്രഭാത ഭക്ഷണ വിതരണം ചെയ്യുന്നതാണ് പദ്ധതി.