ഉ​മ്മ​ന്‍ ചാ​ണ്ടിയുടെ ഓ​ര്‍മ​ദി​നം
Friday, July 12, 2024 6:35 AM IST
ച​ങ്ങ​നാ​ശേ​രി: മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​കം കോ​ണ്‍ഗ്ര​സ് വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മൃ​തി ദി​ന​മാ​യി ആ​ച​രി​ക്കും. എ​ല്ലാ ബൂ​ത്ത് ത​ല​ത്തി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തും. മ​ണ്ഡ​ല​ത​ല​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തും.

ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​ഡ്വ.​പി. എ​സ്. ര​ഘു​റാം, ഡോ. ​അ​ജീ​സ് ബെ​ന്‍ മാ​ത്യു, പി.​എ​ച്ച്. നാ​സ​ര്‍, പി.​എ​ന്‍. നൗ​ഷാ​ദ്, എം.​എ​ച്ച്. ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.